കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി,18 നും 40 നും ഇടയിലുള്ള യുവതി യുവാക്കൾക്കായി
14/01/2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ പുന്നപ്ര മാർ ഗ്രിഗോറിയാസ് കോളേജിൽ വെച്ച് ജില്ലാ തല തൊഴിൽമേള-ആസ്പയർ -2023 -നടത്തപ്പെടുന്നു. ജില്ലയിലെ പരമാവധി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷൻ തൊഴിൽമേള സംഘടിപ്പിക്കുന്നത്. SSLC മുതൽ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ പൂർത്തീകരിച്ച ഉദ്യോഗാർത്ഥികൾക്ക് തൊഴിൽമേള യിൽ പങ്കെടുക്കാവുന്നതാണ്. വിവിധ സെക്ടറുകളിൽ നിന്നായി അൻപതിൽ പരം തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്നു.
തൊഴിൽമേളയിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.രെജിസ്ട്രേഷൻ ലിങ്ക് ചുവടെ ചേർക്കുന്നു.