പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിൽ വുമൺ സെല്ലിന്റെ നേതൃത്വത്തിൽ 20/12/2022 (ചൊവ്വ) ൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെ മുൻനിർത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിവരുന്ന സ്ത്രീ സുരക്ഷ സ്വയം രക്ഷ എന്ന പരിപാടി കോളേജ് സെമിനാർ ഹാളിൽ നടത്തപ്പെട്ടു.
എ.എസ് ഐ ശ്രീമതി. സുലേഖ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. കോളേജിലെ മുഴുവൻ വിദ്യാർത്ഥി നികളും ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു.കോളേജ് ലോക്കൽ മാനേജർ റവ. ഫാ.ടോമി പടിഞ്ഞാറേ വീട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു എം, കോളേജ് ബർസാർ ഫാ.ഏബ്രഹാം കരിപ്പിങ്ങാംപുറം എന്നിവർ സംസാരിച്ചു.