മാർ ഗ്രിഗോറിയോസ് കോളേജിൽ ബികോം ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ടൂറിസം ഡേ (27/09/22) വിപുലമായി ആഘോഷിക്കുകയും ടൂറിസം ക്ലബ് ഉദ്ഘാടനം നടത്തുകയും ചെയ്തു. കോളേജിന്റെ ലോക്കൽ മാനേജർ Rev. Dr. ടോമി പടിഞ്ഞാറെവീട്ടിൽ ടൂറിസം ക്ലബ് ഉദ്ഘാടനം നടത്തുകയുണ്ടായി. തുടർന്ന് നടന്ന ഫുഡ് ഫെസ്റ്റിവൽ Rev. Fr ജോർജ് വെള്ളാനിക്കൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും, പ്രിൻസിപ്പൽ,ബഹു. ഡോ ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ, rev. Fr. സെബാൻ വെള്ളമത്രാ, Rev. Fr. ടോമി പടിഞ്ഞാറേവീട്ടിൽ ( ലോക്കൽ മാനേജർ ), Rev. Fr. അനിൽ കരിപ്പിങ്ങാംപുറം (ബർസാർ) രാജ് മോൻ ജോയ് ( കൊമേഴ്സ് വിഭാഗം അധ്യക്ഷൻ ) തുടങ്ങിയവർ സന്നിഹിതരായിരുന്നു. Mr. നവീൻ, Mr. എബിൻ ജോസഫ് തുടങ്ങിയ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി